അദ്ധ്യാരോപാപവാദങ്ങൾ
അദ്ധ്യാരോപാപവാദങ്ങൾ
അദ്ധ്യാരോപാപവാദങ്ങൾഅഖണ്ഡപരിപൂർണ്ണസച്ചിദാനന്ദമായി പ്രകാശിക്കുന്ന ബ്രഹ്മവസ്തുവിൽ, രജ്ജുവിൽ സർപ്പം, സ്ഥാണു വിൽ പുരുഷൻ, കാനലിൽജലം, ശുക്തിയിൽ രജതം , ആകാശത്തിൽ കൃഷ്ണവർണ്ണം മുതലായവ ആരോപിതങ്ങളായി തോന്നുന്നതുപോലെ മൂലപ്രകൃതി എന്നൊരു ശക്തി വിവർത്തമായി ചേഷ്ടിച്ചു. ആ മൂലപ്രകൃതിയിൽ നിന്ന്, ബ്രഹ്മസന്നിധാന വിശേഷത്താൽ സത്ത്വം, രജസ്സ്, തമസ്സ് ഇങ്ങനെ മൂന്നു വികൃതഗുണങ്ങൾ ഉണ്ടായി.
അവയിൽ സത്ത്വം ഉത്തമവും, രജസ്സ് മദ്ധ്യമവും, തമസ്സ് അധമവുമാകുന്നു. സത്ത്വഗുണത്തിന്റെ നിറം വെളുപ്പും, രജോഗുണത്തിന്റേത് ചെമപ്പും തമോഗുണത്തിന്റേത് കറുപ്പുമാണ്. ഈ മൂന്നു ഗുണങ്ങളും ഒന്നായിട്ട് ഒത്തിരുന്നാലും അവയിൽ ഏതെങ്കിലും ഒന്ന് അധികമായിരിക്കും. ഈ ഗുണങ്ങളെ മുമ്മൂന്ന്(ഒമ്പത്) ഭാഗങ്ങളായി വിഭജിക്കാം. അവ, സത്ത്വത്തിൽ സത്ത്വം, സത്ത്വത്തിൽ രജസ്സ്, സത്ത്വത്തിൽ തമസ്സ്, രജസ്സിൽ സത്ത്വം, രജസ്സിൽ രജസ്സ്, രജസ്സിൽ തമസ്സ്, തമസ്സിൽ സത്ത്വം, തമസ്സിൽ രജസ്സ്, തമസ്സിൽ തമസ്സ് എന്ന് വ്യവഹരിക്കപ്പെടുന്നു.സത്ത്വഗുണത്തിന്റെ സമഷ്ടി ഭാവത്തെ മായയെന്നും, രജോഗുണത്തിന്റെ സമഷ്ടിഭാവത്തെ അവിദ്യയെന്നും, തമോഗുണത്തിന്റെ സമഷ്ടിഭാവത്തെ താമസി എന്നും പറഞ്ഞുവരുന്നു. അവയിൽ സത്ത്വത്തിൽ സത്ത്വത്തിൽ നിന്നു വിഷ്ണു, സത്ത്വത്തിൽ രജസ്സിൽനിന്നു ബ്രഹ്മാവ്, സത്ത്വത്തിൽ തമസ്സിൽനിന്നു രുദ്രൻ എന്നീ ത്രിമൂർത്തികളും, രജസ്സിൽ സത്ത്വത്തിൽ നിന്ന് തത്ത്വജ്ഞാനികൾ, രജസ്സിൽ രജസ്സിൽനിന്നും കർമ്മനിഷ്ടന്മാർ, രജസ്സിൽ തമസ്സിൽനിന്ന് ആലസ്യം, നിദ്ര, മയക്കം ഇവയോടുകൂടിയ മന്ദന്മാർ ഇങ്ങനെ മൂന്നുവക ജീവന്മാരും, തമസ്സിൽ സത്ത്വത്തിൽനിന്ന് അന്തഃക്കരണങ്ങൾ , ജ്ഞാനേന്ദ്രിയങ്ങൾ ഇവയും, തമസ്സിൽ രജസ്സിൽനിന്ന് പ്രാണാദി വായുക്കൾ, കർമ്മേന്ദ്രിയങ്ങൾ ഇവയും, തമസ്സിൽനിന്ന് ആകാശദിപഞ്ചമഹാഭൂതങ്ങളും ഉണ്ടായി. എങ്ങനെയെന്നാൽ ആകാശത്തോട് ഏതാണ്ട് ഉപമിക്കാവുന്ന ബ്രഹ്മചൈതന്ന്യം മുൻപറയപ്പെട്ട എല്ലാഗുണങ്ങളിലും പ്രതിഫലിക്കും. സത്വഗുണതിൽ, നിർമ്മലദർപ്പണത്തിൽ സൂര്യബിംബംപോലെ, ബ്രഹ്മചൈതന്ന്യം സലക്ഷണമായി പ്രതിബിംബിക്കും. ആ പ്രതിബിംബചൈതന്ന്യത്തിന് ഈശ്വരനെന്നാണ് നാമം.സത്ത്വഗുണം ഈശ്വരന്റെ കാരണശരീരമാകുന്നു. അതിനെ ഈശ്വരന്റെ സുഷുപ്ത്യവസ്ഥയെന്നും ആനന്ദമയ കോശമെന്നുംകൂടി ശാസ്ത്രങ്ങളിൽ പറഞ്ഞുവരുന്നു.
മേൽപ്പറയപ്പെട്ട കാരണശരീരത്തെ ഞാനെന്നഭിമാനിക്കുന്ന ഈശ്വരന് ഈശ്വരൻ, അവ്യാകൃതൻ, അന്തര്യാമി എന്നിങ്ങനെ മൂന്ന് അഭിമാനനാമ ങ്ങളുണ്ട്.
ത്രിമൂർത്തികൾ
അവിദ്യയെന്നുപറയുന്നത് രജോഗുണതിന്റെ സമഷ്ടി ഭാവത്തെയാണല്ലോ. ആ അവിദ്യയിൽ ബ്രഹ്മ ചൈതന്യം മലിനജലത്തിൽ സൂര്യനെന്നപോലെ അവ്യക്തമായിട്ടാണ് പ്രതിബിംബിക്കുന്നത്.സത്ത്വഗുണമയിയായ മായയിൽ സത്ത്വത്തിൽ സത്ത്വം, സത്ത്വത്തിൽ രജസ്സ്, സത്ത്വത്തിൽ തമസ്സ് എന്ന് മൂന്നു ഗുണവിഭാഗങ്ങളുണ്ടല്ലൊ. അവയിൽ സത്ത്വത്തിൽ സത്ത്വം പ്രധാനമാകുമ്പോൾ അതിൽ, പ്രതിബിംബിച്ച ഈശ്വരന് ജഗത്തിനെ രക്ഷിക്കഹേതുവായിട്ട് വിഷ്ണുവെന്നും, സത്ത്വത്തിൽ രജസ്സ് പ്രധാനമാകുമ്പോൾ അതിൽ പ്രതിബിംബിച്ച ഈശ്വരന് ജഗത്തിനെ സൃഷ്ടിക്കഹേതുവായിട്ട് ബ്രഹ്മാവെന്നും, സത്ത്വത്തിൽ തമസ്സ് പ്രധാനമാകുമ്പോൾ അതിൽ പ്രതിബിംബിച്ച ഈശ്വരന് ജഗത്തിനെ സംഹരിക്കഹേതുവായിട്ട് രുദ്രനെന്നും, പേരുകൾ പറയപ്പെടുന്ന ഈ ത്രിമൂർത്തികളുടെ ഗുണങ്ങളിൽ സർവ്വജ്ഞത്ത്വം, സർവ്വ സ്വാധീനത്ത്വം, സാക്ഷിത്ത്വം, നിർമ്മലത്ത്വം, ജഗൽകർത്ത്രത്വം, അകർത്ത്രത്വം, അന്യഥാകർത്ത്രത്വം, മായാവശിത്വം മുതലായവകൂടിയുണ്ട്. ഇവയെല്ലാംതന്നെ സത്ത്വഗുണത്തിൽ മായയിൽ ഉണ്ടായ കൽപ്പനകളാകുന്നു.
ജീവാത്മാക്കൾ
അവിദ്യയെന്നു പറയുന്നത് രാജോഗുണത്തിന്റെ സമഷ്ടിഭാവത്തെയാണല്ലോ. ആ അവിദ്യയിൽ ബ്രഹ്മ ചൈതന്യംമലിനജലത്തിൽ സൂര്യനെന്നപോലെ അവ്യക്തമായിട്ടാണ്പ്രതിബിംബിക്കുന്നത്. ആ പ്രതിബിംബിത ചൈതന്യത്തെചിദാഭാസൻ (ജീവൻ) എന്ന് ശാസ്ത്രങ്ങളിൽ വ്യവഹരിക്കുന്നു.ജീവന്റെ കാരണശരീരവും ആനന്ദമയകോശവുംസുഷുപ്ത്യവസ്ഥയും അവിദ്യ തന്നെയാകുന്നു. അവിദ്യാമയമായ കാരണശരീരത്തെ ഞാനെന്നഭിമാനിക്കുന്ന ജീവന്പ്രാജ്ഞൻ, പാരമാർത്ഥികൻ, അവിച്ഛിന്നൻ ഇങ്ങനെ മൂന്നഅഭിമാനനാമങ്ങൾ കൂടിയുണ്ട്. ജീവാത്മാക്കൾ, തങ്ങളുടെഉപാധികളിൽ സത്ത്വഗുണം വർദ്ധിച്ചിരുന്നാൽ സാത്ത്വികന്മാരുംരജസ്സു വർദ്ധിച്ചിരുന്നാൽ രാജസന്മാരും തമസ്സ് വർദ്ധിച്ചിരുന്നാൽതാമസന്മാരുമായിത്തീരുന്നു. ജീവാത്മാക്കൾക്ക് അവർ അവിദ്യാവശഗന്മാരാകയാൽ കിഞ്ചിജ്ഞത്വവും ശുദ്ധസത്ത്വരഹിതന്മാരാകയാൽ അവിവേകിത്വവും ആഭാസന്മാരകയാൽ (ബ്രഹ്മചൈതന്യത്തിന്റെ പ്രതിബിംബങ്ങളാകയാൽ) അനേകത്വവുംഅവിദ്യയിൽ നിന്നും സ്വയം മാറി നില്ക്കാൻകഴിയാതെഅതിനോടു ചേർന്നുനില്ക്കയാൽ കാര്യോപാധികത്വവുംകർത്തൃത്വവും ഭോക്തൃത്വവും സുഖിത്വവും ദുഃഖിത്വവുംഅഹന്തയും മമതയും മോഹിത്വവും മറ്റുമുണ്ടാകുന്നു.സാത്ത്വികന്മാർ ജ്ഞാനനിഷ്ഠകൊണ്ട് മോക്ഷത്തെയും രാജസന്മാർ കർമ്മനിഷ്ഠകൊണ്ട് ഇഹപരങ്ങളിലുള്ള ഗതാഗതത്വത്തെയും പ്രാപിക്കും. താമസന്മാരാകട്ടെ, ആലസ്യ നിദ്രാദികൾക്കുവശപ്പെട്ട് ഈ ലോകത്തിലിരുന്നു തന്നെ ദുഃഖമനുഭവിക്കും, ഇവ രാജസഗുണത്തിലുള്ള കല്പനകളാകുന്നു.
ആകാശാദി മഹാഭൂതങ്ങൾ
ഈശ്വരന്റെ മായാമയമായ ഇച്ഛനിമിത്തം അന്ത്യഗുണമായതമസ്സാകട്ടെ ആവരണം, വിക്ഷേപം എന്ന്രണ്ടു ശക്തികളായി വേർപെട്ടിരിക്കും. അവയിൽ ആവരണശക്തി ഭയകമ്പാദികൾക്കവകാശമുളളതായും വിക്ഷേപശക്തിനാനാവിധ ദൃശ്യങ്ങൾക്കവകാശമുള്ളതായും പറയപ്പെടുന്നു.താമസഗുണത്തിന് ആവരണവിക്ഷേപരൂപമായിത്തീരാൻ സ്വയംശക്തിയില്ല. ജീവകോടികൾക്കെല്ലാം അനുഭോഗത്തിനു തക്കതായ സാധനങ്ങൾ ഉണ്ടാകത്തക്കവണ്ണം തമോഗുണംഈശ്വരേച്ഛനിമിത്തം ആവരണ വിക്ഷേപരൂപേണ പരിണമിക്കുകയാണുണ്ടായത്. ആവരണ വിക്ഷേപശക്തികളിൽ അജ്ഞാനത്തെ അറിവില്ലായ്മയെ ആവരണമെന്നും, അറിവിനെ നാനാത്വബോധത്തെ വിക്ഷേപശക്തിയെന്നും അറിയേണ്ടതാകുന്നു. ഈ രണ്ടു ശക്തികളിൽ വെച്ച് ആവരണം വസ്തുസ്വഭാവത്തെ മറയ്ക്കുന്ന സ്വഭാവത്തോടുകൂടിയതും, വിക്ഷേപംവസ്തുവിനെ പലതാക്കിത്തീർക്കുന്ന സ്വഭാവത്തോടുകൂടിയതുമാണ്. തനിക്കു താൻതന്നെ തുല്യ നായിട്ടുള്ള ഈശ്വരനെയുംആത്മജ്ഞാനികളായ മഹാന്മാരെയും ഒഴിച്ച് ദേഹം ഞാനെന്ന്അഭിമാനിച്ചിരിക്കുന്ന മൂഢബുദ്ധികളുടെ ഉള്ളിൽ സദോദയമായി പ്രകാശിച്ചുകൊണ്ടിരിക്കുന്ന ജ്ഞാനദൃഷ്ടിയെ കെടുക്കുമാറ് അവരണശക്തി ആന്ധകാരമയമായ മഴക്കാലത്തെഅമാവാസി എന്നപോലെ മറച്ചുകൊണ്ടിരിക്കും. അങ്ങനെയിരിക്കുന്നതിനാൽ കൂടസ്ഥബ്രഹ്മമായ അധിഷ്ഠാനചൈതന്യത്തിനും ജീവേശ്വരന്മാരെന്നുള്ള ആരോ പങ്ങൾക്കും തമ്മിലുള്ളഭേദത്തെപ്പറ്റി ലേശവും അറിയാൻ പാടില്ലാത്തവിധംജീവന്മാർക്ക് അന്ധത്വം ഭവിക്കും. അതിനാൽ ആ ആവരണശക്തിയാകട്ടെ അവസാനമില്ലാതെ നിരന്തരമായി കഠോരമായിരിക്കുന്ന ജനനമരണാദി വേദനകളെ ഉണ്ടാക്കു ന്നതിനുള്ളഉപാധിയായിത്തീരുന്നു. ഇനി വിക്ഷേപശക്തിയെ പ്പറ്റി പറയാം.വിക്ഷേപശക്തിയിൽനിന്ന് ശബ്ദതന്മാത്രയായ ആകാശവും,ആകാശത്തിൽ നിന്ന് സ്പർശതന്മാത്രയായ വായുവുംവായുവിൽ നിന്ന് രൂപതന്മാത്രയായ അഗ്നിയും, അഗ്നിയിൽനിന്ന് രസതന്മാത്രയായ ജലവും, ജലത്തിൽ നിന്ന്ഗന്ധതന്മാത്രയായ പൃഥ്വിയും ഉണ്ടായി. ഈ സൂക്ഷ്മഭൂതങ്ങൾക്ക് കാരണമായിരിക്കുന്ന വിക്ഷേപ ശക്തിയിൽ സത്ത്വാദിഗുണങ്ങൾ അടങ്ങിയിരിക്കുകയാൽ സൂക്ഷ്മഭൂതങ്ങളും കാരണത്തെ അനുസരിച്ച് ത്രിഗുണാത്മകങ്ങൾ തന്നെയാകുന്നു. ആസൂക്ഷ്മഭൂതങ്ങൾക്ക് അപഞ്ചീകൃതപഞ്ചമഹാഭൂതങ്ങളെന്നുംതന്മാത്രകളെന്നും കൂടി പേരുകളുണ്ട്.
സൂക്ഷ്മശരീരോൽപ്പത്തി
ആകാശം മുതലായ സൂക്ഷ്മഭൂതങ്ങൾ ത്രിഗുണാത്മകങ്ങളായിരിക്കയാൽ അവയിൽ,
ശബ്ദതന്മാത്രയുടെ സാത്ത്വികസമഷ്ടിഭാഗം ജ്ഞാനവും
സ്പർശമാത്രയുടെ സാത്ത്വികസമഷ്ടിഭാഗം മനസ്സും
രൂപമാത്രയുടെ സാത്ത്വികസമഷ്ടിഭാഗം ബുദ്ധിയും
രസമാത്രയുടെ സാത്ത്വികസമഷ്ടിഭാഗം ചിത്തവും
ഗന്ധമാത്രയുടെ സാത്ത്വികസമഷ്ടിഭാഗം അഹങ്കാരവും
ശബ്ദതന്മാത്രയുടെ സാത്ത്വികവ്യഷ്ടിഭാഗം ശ്രോത്രേന്ദ്രിയവും
സ്പർശമാത്രയുടെ സാത്ത്വികവ്യഷ്ടിഭാഗം ത്വഗിന്ദ്രിയവും
രൂപമാത്രയുടെ സാത്ത്വികവ്യഷ്ടിഭാഗം നേത്രേന്ദ്രിയവും
രസമാത്രയുടെ സാത്ത്വികവ്യഷ്ടിഭാഗം ജിഹ്വേന്ദ്രിയവും
ഗന്ധമാത്രയുടെ സാത്ത്വികവ്യഷ്ടിഭാഗം ഘ്രാണേന്ദ്രിയവും
ശബ്ദമാത്രയുടെ തന്മാത്രയുടെ രാജസസമഷ്ടിഭാഗം സമാനവായുവും
സ്പർശമാത്രയുടെ രാജസസമഷ്ടിഭാഗം വ്യാനവായുവും
രൂപമാത്രയുടെ രാജസസമഷ്ടിഭാഗം ഉദാനവായുവും
രസമാത്രയുടെ രാജസസമഷ്ടിഭാഗം അപാനവായുവും
ഗന്ധമാത്രയുടെ രാജസസമഷ്ടിഭാഗം പ്രാണവായുവും
ശബ്ദമാത്രയുടെ തന്മാത്രയുടെ രാജസ വ്യഷ്ടിഭാഗം വാഗിന്ദ്രിയവും
സ്പർശമാത്രയുടെ രാജസ വ്യഷ്ടിഭാഗം പാണീന്ദ്രിയവും
രൂപമാത്രയുടെ രാജസ വ്യഷ്ടിഭാഗം പാദേന്ദ്രിയവും
രസമാത്രയുടെ രാജസ വ്യഷ്ടിഭാഗം ഗുഹ്യേന്ദ്രിയവും
ഗന്ധമാത്രയുടെ രാജസ വ്യഷ്ടിഭാഗം ഗുദേന്ദ്രീയവും
ആയിത്തീരുന്നു.
മേൽ വിവരിക്കപ്പെട്ടവയിൽ ജ്ഞാനം, ശ്രോത്രേന്ദ്രിയം,സമാനവായു വാഗിന്ദ്രിയം ഇവ നാലും ശബ്ദതന്മാത്രയുടെയുംമനസ്സ് ത്വഗിന്ദ്രിയം വ്യാനവായു പാണീന്ദ്രിയം ഇവ നാലുംസ്പർശതന്മാത്രയുടെയും, ബുദ്ധി നേത്രേന്ദിയം ഉദാനവായുപാദേന്ദ്രിയം ഇവ നാലും രൂപതന്മാത്രയുടെയും ചിത്തംരസനേന്ദ്രിയം അപാനവായു ഗുഹ്യേന്ദ്രിയം ഇവ നാലും രസതന്മാത്രയുടെയും, അഹങ്കാരം ഘ്രാണേന്ദിയം പ്രാണവായുഗുദേന്ദ്രിയം ഇവ നാലും ഗന്ധ തന്മാത്രയുടെയും കൂറുകൾ ആകുന്നു.ജ്ഞാനസാധനങ്ങൾ പഞ്ചതന്മാത്രകളുടെ സാത്ത്വികസമഷ്ടി ഭാഗങ്ങളായ അന്തഃകരണങ്ങൾ അഞ്ചുംസാത്ത്വികവ്യഷ്ടി ഭാഗങ്ങളായ ജ്ഞാനേന്ദ്രിയങ്ങൾ അഞ്ചുംജ്ഞാനസാധനങ്ങളാകുന്നു. അന്തഃകരണം പഞ്ചഭൂതാത്മകമെന്നു തെളിയിക്കാം: അന്തഃകരണം ആകാശം പോലെസകലത്തിനും ഇടംകൊടുത്തു ധരിക്കുന്നതിനാൽ ആധാരണയ്ക്ക് സാധകമായ ജ്ഞാനം ആകാശാംശവും, വായുവെന്നതുപോലെ സങ്കല്പവികല്പരൂപേണ ചലിക്കുന്നതിനാൽ ആചലനവൃത്തിയായ മനസ്സ് വായ്വംശവും, അഗ്നിയെപ്പോലെവിഷയങ്ങളെ പ്രകാശിപ്പിക്കുന്നതിനാൽ ആ പ്രകാശവൃത്തിയായബുദ്ധി അഗ്ന്യംശവും, ജലത്തെപ്പോലെ സർവ്വത്തിലും ചേർന്നിരിക്കയാൽ ആ വ്യാപക വൃത്തിയായചിത്തം ജലാംശവും, ഭൂമിയെപ്പോലെ സകല വിഷയങ്ങളിലുംകഠിനമായി അഭിമാനിച്ചിരിക്കുന്നതിനാൽ ആ അഭിമാനവൃത്തിയായ അഹങ്കാരം പൃഥ്വിവ്യംശവും ആകുന്നു.ജ്ഞാനേന്ദ്രിയഗുണങ്ങൾ: ശ്രോത്രം ആകാശാംശമാകയാൽശബ്ദത്തെയും, ത്വക് വായ്വംശമാകയാൽ സ്പർശത്തെയും,നേത്രം അഗ്ന്യംശമാകയാൽ രൂപത്തെയും, രസന ജലാംശമാകയാൽ രസത്തെയും, ഘ്രാണം പൃഥ്വിവ്യംശമാകയാൽ ഗന്ധത്തെയും മാത്രം ഗ്രഹിക്കുന്നു.
പ്രാണാദിവായുക്കളും, പഞ്ചകർമ്മേന്ദ്രിയങ്ങളും
തന്മാത്രകളുടെ രാജസഗുണസമഷ്ട്യംശങ്ങളായ വായുക്കളഞ്ചും വ്യഷ്ട്യംശങ്ങളായ കർമ്മേന്ദ്രിയങ്ങളഞ്ചും ക്രിയാസാധനങ്ങളാകുന്നു. അവയിൽ പ്രാണാദി പഞ്ചവായുക്കളുടെഗുണങ്ങൾ സമാനവായു ആകാശാംശമാകയാൽ ആകാശത്തെപ്പോലെ ശരീരമദ്ധ്യമായ നാഭിസ്ഥാനത്തിരുന്ന് ഭക്ഷണ സാധനങ്ങളെ സർവ്വ അംഗങ്ങൾക്കും പകുത്തുകൊടുക്കും, വ്യാനവായുവായ്വംശമാകയാൽ വായുവിനെപ്പോലെ സർവഅംഗങ്ങളിലുമിരുന്നു ശരീരത്തെ നിലനിർത്തും. ഉദാനവായു അഗ്ന്യംശമാകയാൽ അഗ്നിയെപ്പോലെ കണ്ഠസ്ഥാനത്തിരുന്നു ജഠരാഗ്നിയെജ്വലിപ്പിച്ച് അന്ന പാനാദികളെ ഉള്ളിലേക്ക് കടത്തിക്കൊണ്ടിരിക്കും. അപാനവായു ജലാംശമാകയാൽ ജലത്തെപ്പോലെഗുദസ്ഥാനത്തിരുന്നു മലമൂത്രവിസർജ്ജനങ്ങൾ നടത്തിക്കൊണ്ടിരിക്കും. പ്രാണവായു പൃഥ്വിവ്യംശമാകയാൽ ഭൂമിയെപ്പോലെഹൃദയസ്ഥാനത്തിരുന്ന് ഉച്ഛ്വാസനിശ്ശ്വാസങ്ങളെ ചെയ്യിക്കും.
വേറെ നാഗൻ, കൂർമ്മൻ, കൃകലൻ, ദേവദത്തൻ, ധനഞ്ജയൻഇങ്ങനെ അഞ്ച് ഉപവായുക്കൾക്കൂടിയുണ്ട്. അവയിൽ നാഗൻഛർദ്ദിയെയും, കൂർമ്മൻ വിക്കൽ, ഏമ്പക്കം, കണ്ണടയ്ക്കൽ,മിഴിക്കൽ, ഇവയെയും, കൃകലൻ തുമ്മൽ വലിവുമുതലായവയെയും, ദേവദത്തൻ ചിരി, വചനം, കോട്ടുവായ്ഇവയെയും ചെയ്യും.ധനഞ്ജയനാകട്ടെ, പ്രാണൻ പോയശേഷവും ദുർഗന്ധങ്ങളെപുറപ്പെടുവിച്ചുകൊണ്ട് അഞ്ചു ദിവസംവരെ ശരീരത്തിലിരുന്നുവീങ്ങി തലവിള്ളലിനെ ചെയ്യും.പ്രാണാദിവായുക്കളഞ്ചും ആന്തരങ്ങളും, ശ്രോത്രാദിജ്ഞാനേന്ദ്രിയങ്ങളുടെ ചേഷ്ടയ്ക്കു ഹേതുക്കളുമാകുന്നു.എന്നാൽ നാഗാദി പഞ്ചവായുക്കളാകട്ടെ, പ്രാണാദികളെഅപേക്ഷിച്ച് ബാഹ്യങ്ങളും വാഗാദി കർമ്മേന്ദ്രിയങ്ങളുടെചേഷ്ടയ്ക്കു കാരണഭൂതങ്ങളുമാണ്.
കർമ്മേന്ദ്രിയങ്ങൾ: വാക്ക്, പാണി, പാദം, ഗുഹ്യം, ഗുദംഇവയഞ്ചുമാണല്ലോ കർമ്മേന്ദ്രിയങ്ങൾ, ഇവയിൽ വാക്ക്ആകാശാംശമാകയാൽ ആകാശസഹിതമായിട്ടു വചിക്കുകയും.,പാണി വായ്വംശമാകയാൽ വായുസഹിതമായിട്ട് ഉയർത്തുകതാഴ്ത്തുക മുതലായവ ചെയ്കയും, പാദം അഗ്ന്യംശമാകയാൽഅഗ്നിസഹിതമായിട്ടു നടക്കുകയും, ഗുഹ്യേന്ദ്രിയം ജലാംശമാകയാൽ ജലസഹിതമായിട്ട് ആനന്ദിക്കുകയും, ഗുദേന്ദ്രിയംപൃഥ്വിവ്യംശമാകയാൽ പൃഥ്വിസഹിതമായിട്ടു മലവിസർജ്ജനംചെയ്കയും ചെയ്യും. മേൽ വിവരിക്കപ്പെട്ട ഈ ഇരുപതുതത്ത്വങ്ങളും സൂക്ഷ്മശരീരമാകുന്നു. സൂക്ഷ്മശരീരമെന്നുപറയുന്നത് പ്രാണമയം, മനോമയം, വിജ്ഞാനമയം എന്നുമൂന്നു കോശങ്ങളോടുകൂടിയതാകുന്നു. പ്രാണാദിപഞ്ചകവും,കർമ്മേന്ദ്രിയപഞ്ചകവും ചേർന്നതിന് പ്രാണമയ കോശമെന്നും,മനസ്സും ജ്ഞാനേന്ദ്രിയപഞ്ചകവും ചേർന്നതിനു മനോമയകോശമെന്നും ബുദ്ധിയും ജ്ഞാനേന്ദ്രിയപഞ്ചകവും ചേർന്നതിനു വിജ്ഞാ നമയകോശമെന്നും പറയുന്നു. ദേവരാക്ഷസമാനുഷമൃഗാദി സകലജീവജാലങ്ങൾക്കും ഓരോരുത്തർക്കുംഓരോ ശരീരമായിട്ട് കോശത്രയാത്മകമായ ഈ സൂക്ഷ്മശരീരത്തെ ഈശ്വരൻ സൃഷ്ടിച്ചുകൊടുത്തിട്ടുണ്ട്. ഇതിൽസമഷ്ടിസൂക്ഷ്മശരീരം ഞാനെന്നഭിമാനിക്കുന്ന ഈശ്വരന് ഹിരണ്യഗർഭൻ, സൂത്രാത്മാവ്, മഹാപ്രാണൻ ഇങ്ങനെ മൂന്ന്അഭിമാനനാമങ്ങളുണ്ട്. വ്യഷ്ടിസൂക്ഷ്മശരീരത്തെ ഞാനെന്നഭിമാനിക്കുന്ന ജീവന് തൈജസൻ, പ്രാതിഭാസികൻ, സ്വപ്നകത്തിതൻ ഇങ്ങനെ മൂന്ന് അഭിമാനനാമങ്ങൾ പറയപ്പെടുന്നു. ഈസൂക്ഷ്മശരീരം താനായിട്ടു തോന്നുന്ന അവസ്ഥയ്ക്ക് സ്വപ്നമെന്നാണ് പറയുന്നത്. സൂക്ഷ്മശരീരാഭിമാനിയായ ജീവനുസ്വർഗ്ഗനരകാദി ലോകപ്രാപ്തിയും, അവിടെയുള്ള സ്വകർമ്മഫലാനുഭവത്തിനുശേഷം ഇവിടെത്തന്നെ പുനർജന്മവുമുണ്ട്.ഇതു സൂക്ഷ്മശരീരകല്പനയാകുന്നു.
സ്ഥൂലപ്രപഞ്ചസൃഷ്ടിയും പഞ്ചീകരണവും
സുഖദുഃഖങ്ങളോടു ചേർന്നുനില്ക്കുന്ന ജീവന്മാർക്ക് സ്ഥൂലശരീരവും ഭോഗവും സംഭവിക്കുമാറ് സർവ്വ ജീവ രക്ഷ കനായഈശ്വരൻ അപഞ്ചീകൃതപഞ്ചമഹാഭൂതങ്ങളെ പഞ്ചീകരിച്ചു.എങ്ങനെയെന്നാൽ, അപഞ്ചീകൃതപഞ്ച മഹാഭൂതങ്ങളുടെതാമസഗുണതന്മാത്രകളിൽ ഓരോന്നി നെയും തുല്യങ്ങളായഈ രണ്ടു ഭാഗങ്ങളായി വിഭജിച്ച് അവയിൽ ആദ്യഭാഗങ്ങളായഅഞ്ചുഭാഗങ്ങളെ ഓരോന്നിനെയും നന്നാലാക്കി ആദ്യഭാഗങ്ങളിൽ തന്റെഅംശത്തെ വിട്ട് മറ്റേ നാലംശത്തിന്റെ പപ്പാതിയോടുചേർത്തപ്പോൾ സ്വാംശം പകുതിയും മറ്റു നാലാംശങ്ങൾഅരയ്ക്കാൽ ഭാഗം (മറ്റോരോ ഭൂതത്തിന്റെയും അരയ്ക്കാൽഭാഗം) വീതം കൂടിയ പകുതിയും ചേർന്നു സ്ഥൂലഭൂതങ്ങൾഉണ്ടായി. ഈ സ്ഥൂലഭൂതങ്ങളിൽ നിന്ന് സ്ഥൂലശരീരങ്ങളും സകലാണ്ഡങ്ങളും അവയിലൊന്നായ ഭൂമിയുംഭോഗങ്ങളും ഉത്ഭവിച്ചു.ഈ സ്ഥൂലപഞ്ചഭൂതങ്ങൾക്ക് ദശവിധഗുണങ്ങളുണ്ടെന്ന്ശ്രുതികളിൽ പറയുന്നു. ഈ ദശവിധഗുണങ്ങൾ പട്ടികയിൽ(താഴെ)ചേർത്തിരിക്കുന്നു.
| നാമം | രൂപം | വർണ്ണം | സ്വഭാവം | ഗുണം | ക്രിയാ | മുഖം | ദേവതാ | ശക്തി | അക്ഷരം |
|---|---|---|---|---|---|---|---|---|---|
| പൃഥ്വി | ചതുഷ്കോണം | സുവർണ്ണം | കാഠിന്യം | ഗന്ധം | സൃഷ്ടി | സദ്യോജാതം | ബ്രഹ്മാവ് | സരസ്വതി | അകാരം |
| ജലം | അർദ്ധചന്ദ്രകാരം | ശ്വേതം | ശീതളം | മാധുര്യം | പാലനം | വാമദേവം | വിഷ്ണു | ലക്ഷ്മി | ഉകാരം |
| അഗ്നി | ത്രികോണം | രക്തം | ഉഷ്ണം | തേജസ്സ് | സംഹാരം | അഘോരം | രുദ്രൻ | സ്വാഹാ | മകാരം |
| വായു | ഷഡ്കോണം | ധൂമം | ചലനം | സ്പർശം | തിരോധാനം | തൽപുരുഷം | മഹേശ്വരൻ | പാർവ്വതി | നാദം |
| ആകാശം | വർത്തുളാകാരം | നീലം | വെളി | ശബ്ദം | അനുഗ്രഹം | ഈശാനം | സദാശിവൻ | പരാശക്തി | ബിന്ദു |
അപഞ്ചീകൃതപഞ്ചമഹാഭൂതങ്ങളുടെ താമസഗുണ തന്മാത്രകളിൽ ഓരോന്നിനെയും ഈരണ്ടായി ഭാഗിച്ചത് ജീവകോടികളുടെ ഉപയോഗത്തിനുവേണ്ടി മാത്രമാകുന്നു. എങ്ങനെയെന്നാൽ ആകാശത്തിന്റെ അർദ്ധാംശം ഭൂതപിശാചുക്കൾക്കും,ബാക്കി മറ്റു ജീവകോടികൾക്കും, വായുവിന്റെ അർദ്ധാംശംപക്ഷിജാതികൾക്കും, അന്യാംശം അന്യജിവികൾക്കും, അഗ്നിയുടെ അർദ്ധാംശം ദേവകൾക്കും, മറ്റേ അംശം മറ്റുള്ള ജീവികൾക്കും, ജലത്തിന്റെ അർദ്ധാംശം മത്സ്യാദിജലജന്തുക്കൾക്കും,ഇതരാംശം അന്യജന്തുക്കൾക്കും, പൃഥ്വിയുടെ അർദ്ധാംശംസ്ത്രീജാതികൾക്കും, ബാക്കി അർദ്ധാംശം മറ്റുള്ള ജീവകോടികൾക്കും വേണ്ടിയാകുന്നു. ഇപ്രകാരം അവരവർക്ക് തക്കതു പോലെ അനുഭവിക്കത്തക്കവിധത്തിൽ ആക്കിയതു തന്നെയാണ്പഞ്ചീകരണംകൊണ്ടുള്ള പ്രയോജനം. ഇനിയും അരഭാഗത്തെഎടുത്ത് അരയ്ക്കാൽഭാഗമാക്കി (പകുതിയുടെ നാലിൽ ഒന്ന്)പഞ്ചീകരണം ചെയ്ത് ഇതരഭുത ങ്ങളോടു മിശ്രീകരിച്ചതിന്റെപ്രയോജനമെന്തെന്നു പറയുന്നു.ആകാശത്തിൽ സ്പർശ, രൂപ, രസ, ഗന്ധങ്ങളായ നാലുഗുണങ്ങൾ വ്യാപ്യങ്ങളായിനാൽ അദൃശ്യങ്ങളായും നിജഗുണമായ ശബ്ദം ദൃശ്യമായും ഇരിക്കും. വായുവിൽ രൂപരസഗന്ധങ്ങളായ മൂന്നു ഗുണങ്ങൾ വ്യാപ്യങ്ങളായതിനാൽ അദൃശ്യങ്ങളായും കാരണഗുണമായ ശബ്ദവും നിജഗുണമായ സ്പർശവും ദൃശ്യങ്ങളായും ഇരിക്കും. അഗ്നിയിൽ രസഗന്ധങ്ങളായരണ്ടു ഗുണങ്ങൾ വ്യാപ്യങ്ങളായതു കൊണ്ട് അവഅദൃശ്യങ്ങളായും കാരണഗുണങ്ങളായ ശബ്ദസ്പർശങ്ങളുംനിജഗുണമായ രൂപവും ദൃശ്യങ്ങളായും ഇരിക്കും. ജലത്തിൽഗന്ധഗുണം വ്യാപ്യമായതുകൊണ്ട് അവ അദൃശ്യങ്ങളായുംകാരണഗുണങ്ങളായ ശബ്ദസ്പർശങ്ങളും നിജഗുണമായരൂപവും ദൃശ്യങ്ങളായും ഇരിക്കും. ജലത്തിൽ ഗന്ധഗുണംവ്യാപ്യമായതുകൊണ്ട് അദൃശ്യമായും ശബ്ദസ്പർശരൂപങ്ങളാകുന്ന കാരണഗുണങ്ങളും നിജഗുണമായ രസവുംദൃശ്യങ്ങളായും ഇരിക്കും. പൃഥ്വിവിയിൽ കാരണഗുണങ്ങളായശബ്ദസ്പർശരൂപരസങ്ങളും നിജഗുണമായ ഗന്ധവും ദൃശ്യങ്ങളായിത്തന്നെ ഇരിക്കും.സൂഷ്മഭൂതങ്ങളിൽ നിന്നും സൂക്ഷ്മ ശരീരങ്ങളുണ്ടായതുപോലെതന്നെ, പഞ്ചീകരിച്ചതായ സ്ഥൂലഭൂതങ്ങളിൽ നിന്നുംസ്ഥൂലശരീരങ്ങളുമുണ്ടായി.
സ്ഥൂലശരീരങ്ങൾ ഉണ്ടായ ക്രമം
പൃഥ്വി:പൃഥ്വിയിൽ സ്വാംശം പകുതി ചേർന്നത് അസ്ഥിയും,പൃഥ്വിയിൽ അരയ്ക്കാൽ ഭാഗം ജലം ചേർന്നത് മാംസവുംപൃഥ്വിയിൽ (1/8) ഭാഗം അഗ്നി ചേർന്നതു ചർമ്മവുംപൃഥ്വിയിൽ 1/8 ഭാഗം വായു ചേർന്നതു ഞരമ്പുകളുംപൃഥ്വിയിൽ 1/8 ഭാഗം ആകാശം ചേർന്നതു രോമങ്ങളുംആകുന്നു. ഇവ അഞ്ചും പൃഥ്വിയുടെ കൂറൂകളാകുന്നു.
ജലം:
ജലത്തിൽ സ്വാംശം പകുതിചേർന്നത് മൂത്രവുംജലത്തിൽ പൃഥ്വി അരയ്ക്കാൽഭാഗം ചേർന്നതു മജ്ജയുംജലത്തിൽ അഗ്നി അരയ്ക്കാൽഭാഗം ചേർന്നതു വിയർപ്പുംജലത്തിൽ വായു അരയ്ക്കാൽഭാഗം ചേർന്നതു രക്തവുംജലത്തിൽ ആകാശം അരയ്ക്കാൽഭാഗം ചേർന്നതു ശുക്ലവും ആകുന്നു.ഇവ അഞ്ചും ജലത്തിന്റെ കൂറുകളാണ്.
അഗ്നി:അഗ്നിയിൽ സ്വാംശം പകുതികൂടിയതു നിദ്രയുംഅഗ്നിയിൽ പൃഥ്വി അരയ്ക്കാൽ ഭാഗം കൂടിയത് വിശപ്പുംഅഗ്നിയിൽ ജലം അരയ്ക്കാൽ ഭാഗം കൂടിയത് (തൃഷ്ണ) ദാഹവുംഅഗ്നിയിൽ വായു അരയ്ക്കാൽ ഭാഗം കൂടിയത് (ആലസ്യം) ക്ഷീണവുംഅഗ്നിയിൽ ആകാശം അരയ്ക്കാൽ ഭാഗം കൂടിയത് സംഗമവും ആകുന്നു.ഈ അഞ്ചും അഗ്നിയുടെ കൂറുകളാണ്.
വായു:
വായുവിൽ സ്വാശം പകുതികൂടിയത് ഓട്ടംവായുവിൽ പൃഥ്വി 1/8 കൂടിയത് കിടപ്പ്വായുവിൽ ജലം 1/8 കൂടിയത് ഇരിപ്പ്വായുവിൽ അഗ്നി 1/8 കൂടിയത് നടപ്പ്വായുവിൽ ആകാശം 1/8 കൂടിയത് ചാട്ടംഇവ അഞ്ചും വായുവിന്റെ കൂറുകളാകുന്നു.
ആകാശം:
ആകാശത്തിൽ സ്വാംശം പകുതികൂടിയത് മോഹംആകാശത്തിൽ പൃഥ്വി 1/8 കൂടിയത് രാഗംആകാശത്തിൽ ജലം 1/8 കൂടിയത് ദ്വേഷംആകാശത്തിൽ അഗ്നി 1/8 കൂടിയത് ഭയംആകാശത്തിൽ വായു 1/8 കൂടിയത് ലജ്ജഇവ അഞ്ചും ആകാശത്തിന്റെ കൂറുകളാകുന്നു.
ഇവ ഇരുപത്തിഅഞ്ചു തത്വങ്ങളും കൂടി സ്ഥൂലശരീരമെന്നുംഅന്നമയകോശമെന്നും വ്യവഹരിക്കപ്പെടുന്നു.ഈ സ്ഥൂലഭൂതങ്ങൾകൊണ്ട് അണ്ഡമുണ്ടായി. ആ അണ്ഡത്തിന്റെ അധോഭാഗത്തിലും ഊർദ്ധഭാഗത്തിലുമായിട്ട് ഏഴേഴുലോകങ്ങളും ആ ലോകങ്ങൾക്ക് ഉചിതങ്ങളായ നാലുവകയോനികളും എഴുവക ജന്മങ്ങളും സ്ഥൂല രൂപേണ ഉണ്ടായി.നാലുവക യോനികൾ അണ്ഡജം, ഉത്ഭിജ്ജം, സ്വേദജംജരായുജം ഇവകളാകുന്നു ഉവയിൽ അണ്ഡജങ്ങൾ പക്ഷി പന്നഗാദികളും, ഉത്ഭിജ്ജങ്ങൾ വൃക്ഷലതാദികളും സ്വേദജങ്ങൾപേൻ, കൊതുക്, മൂട്ട മുതലായവയും, ജരായൂജങ്ങൾ ദേവമാനുഷമൃഗാദികളും ആകുന്നു.ഏഴുവക ജന്മങ്ങൾ ദേവമാനുഷപക്ഷിമൃഗോരഗജലലജസ്ഥാവരങ്ങളാകുന്നു. ഇവ എൺപത്തിനാലു ലക്ഷമെന്നുപറയപ്പെടുന്നു. ഇവയിൽ മുൻപറഞ്ഞ ഇരുപത്തിയഞ്ചുതത്ത്വങ്ങളടങ്ങിയ സ്ഥൂലശരീരങ്ങളെ ദേവരാക്ഷസമനുഷ്യമൃഗാദികളായി ജനിച്ച ഓരോരോ ജീവന്മാർക്കും ജനനംതോറുംഅവരവരുടെ കർമ്മഫലാനുഭോഗത്തിനനുരൂപമായ വിധത്തിൽജഗത്സൃഷ്ടാവായ ഈശ്വരൻ സൃഷ്ടിച്ചുകൊടുത്തരുളുന്നു.
അഭിമാന നാമങ്ങൾ
ഇനി സ്ഥൂലശരീരാഭിമാനത്താൽ ജീവേശ്വരന്മാർക്ക് സിദ്ധിച്ചിട്ടുള്ള നാമവിശേഷങ്ങൾ ഏതെല്ലാമെന്നു വിവ രിക്കുന്നു.സമഷ്ടിസ്ഥൂലശരീരത്തെ താനെന്നഭിമാനിച്ച ഈശ്വരന് വിരാട്,വൈശ്വാനരൻ, വൈരാജകൻ എന്നിങ്ങനെ മൂന്ന് അഭിമാനനാമങ്ങൾ ഉണ്ട്. വ്യഷ്ടിസ്ഥൂലശരീരത്തെ താനെന്ന് അധ്യസിച്ചിരിക്കുന്നജീവന് വിശ്വൻ, വ്യാവഹാരികൻ, ചിദാഭാസൻ എന്ന് മൂന്ന്അഭിമാനനാമങ്ങൾ ഉണ്ട്. സ്ഥൂലദേഹം താനെന്ന തോന്നുന്നഅവസരം ജാഗ്രദവസ്ഥയാകുന്നു.
ജീവപ്രളയം
ഈ സ്ഥൂലശരീരത്തിന് നിദ്ര, മൂർച്ഛ, മരണം ഇങ്ങനെ മൂന്ന്പ്രളയങ്ങൾ ഉണ്ട്. അവയിൽ നിദ്ര ദിനപ്രളയവും, മൂർച്ഛഅവാന്തരപ്രളയവും, മരണം മഹാപ്രളയവും ആകുന്നു. ഈസ്ഥൂലശരീരത്തിന് പദേപദേ ഉത്പത്തിയും നാശവുമുണ്ട്.എന്നാൽ സൂക്ഷ്മശരീരം, കാരണശരീരമിരിക്കുന്നതുവരെനിലനില്ക്കും. ഇതു വടബീജന്യായപ്രകാരമുള്ള സ്ഥൂലശരീരകല്പനയാകുന്നു.ഇപ്രകാരം അഖണ്ഡപരിപൂർണ്ണചൈതന്യമായി പ്രകാശിക്കുന്ന ശുദ്ധബ്രഹ്മത്തിൽ അസത്ത് ആയജീവപരങ്ങൾ (ജീവേശ്വരന്മാർ) വെറും ദൃശ്യം മാത്രമായി ഭവിച്ചതിനെക്കുറിച്ച് അദ്ധ്യാരോ പയുക്തി കൊണ്ട്കഴിവുള്ളിടത്തോളം കാണിച്ചു. ആകയാൽ അന്തർബ്ബഹിസ്ഥിതങ്ങളായിക്കാണപ്പെടുന്ന സമസ്തദൃശ്യങ്ങളെയും ഈ ഹേതുക്കളെ മറന്നുപോകാതെ സ്വപ്നതുല്യം അസത്യമെന്നുനിശ്ചയിച്ചു തെളിഞ്ഞവൻ നിസ്സംശയം ജ്ഞാനിയാകുന്നു.മേല്പറഞ്ഞതുകൊണ്ട് അദ്ധ്യാരോപയുക്തി അവസാനിച്ചു.
അപവാദം
മേഘങ്ങൾ നിബിഡങ്ങളായി നിറഞ്ഞ മഴക്കാലം മാറുമ്പോൾആകാശം യാതൊരു മാലിന്യവും കൂടാതെ പ്രകാശിക്കുന്നതുപോലെ നാനാവിധത്തിലുള്ള പ്രപഞ്ച ഭാനങ്ങൾ (അദ്ധ്യാരോപങ്ങൾ) എല്ലാം നീങ്ങി ബ്രഹ്മചൈതന്യം പരിപൂർണ്ണമായിവെളിപ്പെടുന്ന അത്ഭുതകരമായ ഐക്യമുക്തിയെ പ്രാപിക്കുന്നതിനുള്ള സാധനമാകുന്നു അപവാദ തന്ത്രം.എങ്ങനെയെന്നാൽ, ഇതു സർപ്പമല്ല, രജ്ജുവാകു ന്നു.ഇവൻ ചോരനല്ല, സ്ഥാണുവാകുന്നു. ഇതു ജലമല്ല, കാനലാകുന്നു. ഇതു രജതമല്ല ശുക്തിയാകുന്നു. ഇതു കൃഷ്ണവർണ്ണമല്ല, ആകാശമാകുന്നു. എന്നു കാണു ന്നതുപോലെഞാനെന്നും എന്റെതെന്നും അഭിമാനി ക്കുന്നവ അസ്ഥ്യാദിഇരുപത്തിയഞ്ചു തത്ത്വങ്ങളായി കാണപ്പെടുന്ന സ്ഥൂലശരീരമോ,അതിനും ആധാരമായുള്ള സ്ഥൂലഭൂതങ്ങളോ, അവയ്ക്കുംആധാരമായി അടുക്കി വച്ചതുപോലെയുള്ള ഗുണത്രയമോ,അഹങ്കാരമോ മൂലപ്രകൃതിയോ അല്ല, പിന്നയോ അഖണ്ഡപരിപൂർണ്ണ സച്ചിദാനന്ദസ്വരൂപമത്രേ.ഈ വാസ്തവത്തെക്കാണുന്നതിനു ജ്ഞാനാചാര്യന്റെഅനുഗ്രഹമാകുന്ന നേത്രവും, മഹാന്മാർ അരുളിച്ചെയ്തഅനുഭൂതിശാസ്ത്രമാകുന്ന ദീപവും അത്യന്താപേക്ഷിതങ്ങളായഉപകരണങ്ങളാകുന്നു.സ്ഥൂലദേഹം മുതൽ മൂലപ്രകൃതിപര്യന്തം ഉള്ള ആരോപങ്ങളെ അപവദിച്ച് വസ്തുസ്ഥിതി ദൃഢ പ്പെടുന്നവിധം എങ്ങനെയെന്നാൽ: 'കാര്യം കാരണത്തിൽ നിന്നു ഭിന്നമല്ല,' എന്നുള്ളശാസ്ത്രദൃഷ്ടി കൊണ്ടു വികൃതിസ്ഥൂലദേഹം മുതൽമൂലപ്രകൃതി പര്യന്തം തത്ത്വങ്ങളെ. അതതു കാരണങ്ങളിൽനിന്നുണ്ടായതു പോലെ യൗാെക്രമം അതതു കാരണങ്ങളിൽലയിപ്പിക്കുകയാകുന്നു. ഇതെങ്ങനെയെന്നു വിവരിക്കുന്നു.സ്ഥൂലശരീരലയക്രമംആകാശം സ്വാംശം പകുതി മോഹമാണെല്ലോ? അത്ആകാശത്തോടു ചേർന്നാൽ ലയിക്കുന്നു. അതുപോലെ തന്നെ,ആകാശത്തിന്റെ ബാക്കി അർദ്ധഭാഗത്തിലെ നാലംശങ്ങൾ ആക്കിയവഇതരഭൂതങ്ങളായ പൃഥ്വി, അഗ്നി, ജലം, വായു ഇവ നാലിലുംകലർന്നു നിന്നുണ്ടായ രാഗം, ദ്വേഷം, ഭയം, ലജ്ജ ഈ നാലുവികാരങ്ങളും ആകാശത്തോടു ചേർന്നു വിലയിക്കുന്നു.വായുവിന്റെ സ്വാംശം പകുതിയായ ഓട്ടം വായുവിനോടുചേർന്നാൽ ലയിക്കും. അതുപോലെ തന്നെ വായുവിന്റെ ബാക്കിഅർദ്ധഭാഗം നാലുഭാഗമാക്കിയവ ഇതരഭൂതങ്ങളായ പൃഥ്വി,ജലം, അഗ്നി, ആകാശം ഇവ നാലിലും കലർന്നുനിന്നുണ്ടായകിടപ്പ്, ഇരിപ്പ്, നടപ്പ്, ചാട്ടം ഈ നാലു വികാരങ്ങളുംവായുവോടു ചേർന്നു ലയിക്കതന്നെ ചെയ്യുന്നു.അഗ്നിയുടെ സ്വാംശം പകുതിയായ നിദ്ര അഗ്നിയോടുചേർന്നാൽ ലയിക്കും. അതുപോലെതന്നെ അഗ്നിയുടെ ബാക്കിഅർദ്ധഭാഗം നാലുഭാഗമാക്കിയവ ഇതരഭൂതങ്ങളായ പൃഥ്വി,ജലം, വായു, ആകാശം ഇവ നാലിലും കലർന്നുനിന്നുണ്ടായവിശപ്പ്, ദാഹം, ആലസ്യം, സംഗമം ഇവ നാലും അഗ്നിയോടുചേർന്നുലയിക്കുന്നു.
ജലം സ്വാംശം പകുതി മൂത്രമാണെന്നു മുമ്പുപറഞ്ഞിട്ടുണ്ടല്ലോ? അതും അതുപോലെതന്നെ ജലത്തിന്റെബാക്കി അർദ്ധാംശം നാലുഭാഗമാക്കിയവ, ഇതരഭൂതങ്ങളായപൃഥ്വി, അഗ്നി, വായു, ആകാശം ഇവ നാലുംകലർന്നുനിന്നുണ്ടായ മജ്ജ, വിയർപ്പ്, രക്തം, ശുക്ലം ഇവ നാലുംജലത്തോടു ചേർന്നു ലയിക്കുന്നു.പൃഥ്വിയുടെ സ്വാംശം പകുതിയായ അസ്ഥി പൃഥ്വിയോടുചേർന്നു ലയിക്കുന്നു. അതുപോലെ പൃഥ്വിയുടെ ബാക്കിഅർദ്ധാംശത്തിന്റെ നാലംശങ്ങൾ ഇതരഭൂതങ്ങളായ ജലം, അഗ്നി, വായു, ആകാശം ഇവ നാലിലുംകലർന്നുനിന്നുണ്ടായ മാംസം, ചർമ്മം, ഞരമ്പ്, രോമം ഇവനാലും പൃഥ്വിയോടു ചേർന്നു ലയിക്കുന്നു.ഇങ്ങനെ സ്ഥൂലശരീരതത്ത്വങ്ങൾ ഇരുപത്തിയഞ്ചും സ്ഥൂലപഞ്ചഭൂതങ്ങളിൽ വിലയിക്കുന്നു.
സ്ഥൂലപഞ്ചഭൂതങ്ങളുടെ ലയക്രമം
പൃഥ്വി, ജലം, അഗ്നി, വായു, ആകാശം ഈ സ്ഥൂലഭൂതങ്ങളഞ്ചും സൂക്ഷ്മപഞ്ചഭൂതങ്ങളുടെ തമോഗുണത്തിൽലയിക്കുന്നു. ഇങ്ങനെ സ്ഥൂലഭൂതങ്ങളഞ്ചും വിലയിച്ചാൽതജ്ജന്യങ്ങളായ അണ്ഡജാദി നാലുവകയോനികളും, ദേവാദിഏഴുവക ജന്മങ്ങളും, അന്നമയകോശവും, വിരാഡാദിഈശ്വരാഭിമാനനാമങ്ങളും വിശ്വാദി ജീവാഭിമാന നാമങ്ങളുംവിലയിക്കും.
സൂക്ഷ്മശരീരലയക്രമം
എങ്ങനെയെന്നാൽ,ശബ്ദതന്മാത്ര രാജസവ്യഷ്ടിയോടുകൂടിയ വാഗിന്ദ്രിയം ശബ്ദതന്മാത്രയിലുംസ്പർശതന്മാത്ര രാജസവ്യഷ്ടിയോടുകൂടിയ പാണീന്ദ്രിയ സ്പർശ തന്മാത്രയിലുംരൂപതന്മാത്ര രാജസവ്യഷ്ടിയോടുകൂടിയ പാദേന്ദ്രിയം രൂപ തന്മാത്രയിലുംരസതന്മാത്ര രാജസവ്യഷ്ടിയോടുകൂടിയ ഗുഹ്യേന്ദ്രിയം രസതന്മാത്രയിലുംഗന്ധതന്മാത്ര രാജസവ്യഷ്ടിയോടുകൂടിയ ഗുദേന്ദ്രിയം ഗന്ധതന്മാത്രയിലുംശബ്ദതന്മാത്ര സാത്ത്വികവ്യഷ്ടിയോടു കൂടിയ ശ്രോത്രേന്ദ്രിയം ശബ്ദ തന്മാത്രയിലുംസ്പർശതന്മാത്ര സാത്ത്വികവ്യഷ്ടിയോടു കൂടിയ ത്വഗിന്ദ്രിയം സ്പർശതന്മാത്രയിലുംരൂപ തന്മാത്ര സാത്ത്വികവ്യഷ്ടിയോടു കൂടിയ നേത്രേന്ദ്രിയം രൂപതന്മാത്രയിലുംരസതന്മാത്ര സാത്ത്വികവ്യഷ്ടിയോടു കൂടിയ ജിഹ്വേന്ദ്രിയം രസതന്മാത്രയിലുംഗന്ധതന്മാത്ര സാത്ത്വികവ്യഷ്ടിയോടു കൂടിയ ഘ്രാണേന്ദ്രിയം ഗന്ധതന്മാത്രയിലുംശബ്ദതന്മാത്ര രാജസസമഷ്ടിയോടുകൂടിയ സമാനവായു ശബ്ദതന്മാത്രയിലും
സ്പർശതന്മാത്ര രാജസസമഷ്ടിയോടുകൂടിയ വ്യാനവായു സ്പർശ തന്മാത്രയിലുംരൂപതന്മാത്ര രാജസസമഷ്ടിയോടുകൂടിയ ഉദാനവായുരൂപ തന്മാത്രയിലുംരസ തന്മാത്ര രാജസസമഷ്ടിയോടുകൂടിയ അപാനവായു രസതന്മാത്രയിലുംഗന്ധതന്മാത്ര രാജസസമഷ്ടിയോടുകൂടിയ പ്രാണവായു ഗന്ധ തന്മാത്രയിലുംശബ്ദതന്മാത്ര സാത്ത്വകസമഷ്ടിയോടു കൂടിയ ജ്ഞാനം ശബ്ദതന്മാത്രയിലുംസ്പർശ തന്മാത്ര സാത്ത്വകസമഷ്ടിയോടു കൂടിയ മനസ്സ് സ്പർശതന്മാത്രയിലുംരൂപതന്മാത്ര സാത്ത്വകസമഷ്ടിയോടു കൂടിയ ബുദ്ധി രൂപ തന്മാത്രയിലുംരസതന്മാത്ര സാത്ത്വകസമഷ്ടിയോടു കൂടിയ ചിത്തം രസ തന്മാത്രയിലുംഗന്ധതന്മാത്ര സാത്ത്വകസമഷ്ടിയോടു കൂടിയ അഹങ്കാരം ഗന്ധ തന്മാത്രയിലുംലയിക്കുന്നു, അതായത്, വാഗാദി കർമ്മേന്ദ്രിയങ്ങളഞ്ചുംശ്രോത്രാദി ജ്ഞാനേന്ദ്രിയങ്ങളഞ്ചും, സമാനാദി വായുക്കളഞ്ചും,ജ്ഞാനാദി അന്തഃകരണങ്ങളഞ്ചും കൂടിയ സൂക്ഷ്മശരീരതത്ത്വമിരുപതും തനിക്കു കാരണങ്ങളായ പഞ്ചതന്മാത്രകളുടെ സത്ത്വരജോഗുണങ്ങളിൽ ലയിക്കും.
സൂക്ഷ്മപ്രപഞ്ച ഭൂതലയം
പൃഥ്വി സ്വകാരണമായ ഗന്ധ തന്മാത്രയോടുകൂടി ജലത്തിലുംജലം ,, രസ ,, അഗ്നിയിലുംഅഗ്നി ,, രൂപ ,, വായുവിലുംവായു ,, സ്പർശ ,, ആകാശത്തിലുംആകാശം ,, ശബ്ദ ,, വിക്ഷേപശക്തിയിലുംവിക്ഷേപശക്തിയും ആവരണശക്തിയും സ്വകാരണമായ തമോഗുണപ്രകൃതിയിലും ലയിക്കുന്നതാകുന്നു.ഇനി ജീവന്റെ കാരണശരീരലയം എങ്ങനെയെന്നാൽ, തന്നെമറന്ന മറവിയെ അജ്ഞാനത്തെയാണല്ലോ കാരണശരീരമെന്നുപറയുന്നത്? അതിനെ ഉന്മൂലനം ചെയ്യുന്നത് എങ്ങനെയെന്നശങ്കയ്ക്ക് വേദം അസത്യം പറയുകയില്ല. ആകയാൽ അതിന്റെമഹാവാക്യാർത്ഥമായ സ്വരൂപത്തെ ആത്മാവിനെ വിസ്മരിച്ചതുപോലെയിരുന്നെങ്കിലും ഉള്ളിൽ കണ്ടുകൊണ്ടു മനനംചെയ്യണം. അപ്രകാരം ചെയ്താൽ ആ ആത്മവസ്തുപരിപൂർണ്ണമായി പ്രകാശിക്കും, അങ്ങനെയായാൽ സകലചരാചരങ്ങളും അണ്ഡാണ്ഡകോടികളും, ബാഹ്യ ത്തിലല്ലാതെപരിപൂർണ്ണമായ എന്റെ അന്തർവ്യാപകത്തിൽ താനേ ദൃശ്യമാകുമെന്ന് പറയത്തക്കതായ ദൃഢചിത്തത സ്വയം സംഭവിക്കും.ആ നിലയിൽ അനാദിയായി അറിയാതെ വന്ന് ഉള്ളിൽധരിച്ചിരിക്കുന്ന സ്വരൂപത്തെ മറച്ചിരിക്കുന്ന അവിദ്യയാകുന്നകാരണശരീരവും ലയപ്പെടുന്നതാകുന്നു.
ഈ വിലീനാവസ്ഥയിൽ, രാജസഗുണാവിദ്യയിൽ പ്രതിബിംബിച്ച ജ്ഞാനനിഷ്ഠന്മാർ, കർമ്മനിഷ്ഠന്മാർ, ആലസ്യംനിദ്ര മയക്കം ഇവയോടുകൂടിയവർ, ഇങ്ങനെയുള്ള മൂന്നുവകജീവാത്മാക്കളും ആ കാരണശരീരത്തെ അഭിമാനി ക്കുന്നപ്രാജ്ഞൻ, പാരമാർത്ഥികൻ, അവിച്ഛിന്നൻ ഈ അഭിമാനനാമങ്ങളും വിലയം പ്രാപിക്കും.
ത്രിമൂർത്തികളുടെ ലയം
സത്ത്വഗുണമായയിൽ സത്ത്വം പ്രധാനമാകുമ്പോൾ അതിൽപ്രതിബിംബിച്ച വിഷ്ണുവും, രജസ്സ് പ്രധാനമാകുമ്പോൾഅതിൽ പ്രതിബിംബിച്ച ബ്രഹ്മാവും, തമസ്സു പ്രധാനമാകുമ്പോൾഅതിൽ പ്രതിബിംബിച്ച ബ്രഹ്മാവും, തമസ്സു പ്രധാനമാകുമ്പോൾഅതിൽ പ്രതിബിംബിച്ച രുദ്രനും, സത്ത്വഗുണമായ കാരണശരീരത്തെ അഭിമാനിച്ച ഈശ്വരൻ, അന്തര്യാമി, അവ്യാകൃതൻ,ഈ അഭിമാനികളും സ്വകാരണമായ സത്ത്വഗുണത്തിൽ ലയംപ്രാപിക്കും. മുകളിൽ പറയപ്പെട്ട ത്രിഗുണങ്ങൾ അവയ്ക്കുകാരണമായ മൂലപ്രകൃതിയിലും ആ മൂലപ്രകൃതി തനിക്കധിഷ്ഠാനമായ അഖണ്ഡപരിപൂർണ്ണസച്ചിദാനന്ദസ്വരൂപ മായബ്രഹ്മവസ്തുവിലും ലയിക്കും.ഇങ്ങനെ സച്ചിദാനന്ദസ്വരൂപമായ പരബ്രഹ്മം തനിക്കന്യമല്ലാതെ താനായിട്ടുതന്നെ പ്രകാശിക്കുന്നു എന്നു ശ്രുതികൾഅപവാദതന്ത്രരൂപേണ വെളിപ്പെടുത്തുന്നു. ഇപ്രകാരംഅദ്ധ്യാരോപാപവാദയുക്തികൾകൊണ്ട് സർവ്വകാരണമായബ്രഹ്മചൈതന്യത്തിൽനിന്ന് അന്യമായിട്ട് യാതൊരു വസ്തുവുമില്ലെന്നും ആ ബ്രഹ്മവസ്തു താനാണെന്നും അപരോക്ഷമായിബോധിക്കയാണ് ലയസമാധി മാർഗ്ഗേണയുള്ള കൈവല്യപ്രാപ്തിക്കു കാരണം.
കുറിപ്പുകൾ
- ↑ തൂണ്
- ↑ മുത്തുചിപ്പിയിൽ വെള്ളി
- ↑ പ്രപഞ്ച സ്രഷ്ടിക്ക് പരമകാരണമായ ബ്രഹ്മത്തെ ആശ്രയിച്ച് നിലനിൽക്കുന്നതും എന്നാൽ പരമാർത്ഥത്തിൽ ഇല്ലാത്തതുമായ ഒരു ശക്തിവിശേഷം
- ↑ കാര്യഗുണങ്ങൾ
- ↑ ഒരേ വിഭാഗത്തിൽപ്പെട്ട അനേകവസ്തുക്കളുടെ കൂട്ടത്തെ സമഷ്ടി എന്നു പറയും
- ↑ ഒരു ജീവന്റെ ഭാഗമായി ജീവന്റെ ഉള്ളിൽ സ്ഥിതിചെയ്യുന്ന കരണങ്ങൾ
- ↑ അറിവിന് ഉപകരണമായിരിക്കുന്ന ഇന്ദ്രിയങ്ങൾ
- ↑ കയ്, കാൽ, നാക്ക്, ഉപസ്ഥം, ഉപായു എന്നിവ പ്രവർത്തിക്കുന്നതിനു വേണ്ടിയുള്ള ഇന്ദ്രിയങ്ങൾ
- ↑ സച്ചിദാനന്ദ രൂപത്തിൽ
- ↑ ജീവന്റെ അഭിമാനംമൂലം അതിന് വന്നുചേരുന്ന പേര്
- ↑ അല്പജ്ഞത്വം
- ↑ ഈ ലോകത്തിലും പരലോകത്തിലുമുള്ള പോക്കു വരവ്. തദ്യൗേഹെ കർമ്മചിതോ ലോകഃ ക്ഷീയതേ... ഛാന്ദോഗ്യോപനിഷത്ത് 8.1.6, തേ തം ഭുക്ത്വാ സ്വർഗ്ഗലോകം വിശാലം.. ഭഗവദ്ഗീത 9.21 എന്നിവ നോക്കുക
- ↑ താമസീശക്തി
- ↑ എപ്പോഴും ഉദിച്ചു നില്ക്കുന്നതായി.
- ↑ അംഗങ്ങൾ
- ↑ സർവ്വവിഷയങ്ങളിലും
- ↑ തലവിള്ളൽ=തലപൊട്ടുക, ഉച്ചിപൊട്ടു
- ↑ ഓരോ ന്നിന്റെയും പകുതി അംശങ്ങളെ
- ↑ ഉദാ: ആകാശത്തെ രണ്ടായി വിഭജിച്ച് അതിൽഒരംശവും, വായ്വാദി ഭൂതങ്ങളുടെ അരയ്ക്കാൽ അംശംവീതവുംഒന്നിച്ചുചേർന്ന് സ്ഥൂലാകാശമുണ്ടാകുന്നു. ഇതുപോലെ എല്ലാഭൂതങ്ങളെക്കുറിച്ചുമുള്ള പഞ്ചീകരണം ഗ്രഹിച്ചു കൊള്ളണംഎന്ന് അർത്ഥം
- ↑ അണ്ഡജം മൊട്ട വിരിഞ്ഞുണ്ടാകുന്നത്, സ്വേദജം വിയർപ്പിൽ നിന്നുണ്ടാകുന്നത്, ഉദ്ഭിജ്ജം ഭൂമിയെ പിളർന്നുണ്ടാകുന്നത്, ജരായുജം ഗർഭത്തിൽനിന്നുണ്ടാകുന്നത്. ഗർഭത്തെ പൊതിഞ്ഞുകിടക്കുന്ന വലയമാണ് ജരായു.
- ↑ വടബീജം ആൽമരത്തിന്റെ വിത്ത്. ആലിന്റെ ഒരു കായ പൊളിച്ചുനോക്കിയാൽ വളരെചെറിയ വിത്തുകൾ കാണാം. ഒരു വിത്തെടുത്ത് മുറിച്ചുനോക്കിയാൽ അതിനുള്ളിൽ കാണാൻ ഒന്നുമുണ്ടാവില്ല. അത്രയ്ക്കു സൂക്ഷ്മമായ കാരണത്തിൽ നിന്നാണ് അത്യന്തം സ്ഥൂലമായ വടവൃക്ഷമുണ്ടാകുന്നത്. ഇതുപോലെ തന്നെയാണ് സൂക്ഷ്മമായ സത്തിൽ നിന്ന് സ്ഥൂലപ്രപഞ്ചമുണ്ടാകുന്നതെന്ന് ഛാന്ദോഗ്യോപനിഷത്തിലെ ആറാമദ്ധ്യായത്തിൽ ഉദ്ദാലകഋഷി തന്റെ ശിഷ്യനായ ശ്വേതകേതുവിനെ ഉപദേശിക്കുന്നുണ്ട്
- ↑ ഇല്ലാത്തത്
- ↑ തോന്നൽ
- ↑ മന്ദാന്ധകാരത്താൽ കയറിൽ തോന്നിയ സർപ്പപ്രതീതി നല്ലവെളിച്ചത്തിൽ ഇല്ലതായി വാസ്ത വസ്ഥിതി ഗ്രഹിക്കുന്നതുപോലെ, ബ്രഹ്മവസ്തുവിൽ അജ്ഞാനത്താൽ തോന്നിയജീവേശ്വര ജഗത്ഭേദങ്ങളെ അദൈ്വതവേദാന്തശാസ്ത്ര യുക്തികൾകൊണ്ടു നിഷേധിച്ചു വാസ്തവസ്ഥിതി വെളിപ്പെടുത്തുന്നസമ്പ്രദായത്തിന് അപവാദയുക്തി എന്നു ശാസ്ത്രങ്ങളിൽപറയുന്നു
- ↑ അരയ്ക്കാൽ അരയ്ക്കാൽഭാഗം വീതമുളളവ
- ↑ അരയ്ക്കാൽഭാഗം വീതം