LNCrawler

എട്ടാം അഷ്ടപദി ഭാഷ

ഭാഷാഷ്ടപദി — ml.wikisource.org · All chapters

എട്ടാം അഷ്ടപദി ഭാഷ

[ 17 ]

ച ന്ദനവും ചന്ദ്രന്റെ വെണ്ണിലാവും

മന്ദനാം മലയമരുത്തും

സന്ദഹിപ്പാ നിവ തീയും കാറ്റും പോലെ

സുന്ദരിയോടണയുന്നു

ഹാ, വിരഹംകൊണ്ടു രാധാ, കൃഷ്ണാ,

വാവിട്ടു കരയുന്നു കാമം

പൂവമ്പന്റെ വമ്പുപേടിച്ചവൾ നിങ്കൽ

ഭാവനയാ മുഴുകുന്നു- (ഹാ)

അദയനനംഗനെയ്യുമമ്പുകൊള്ളാത്തോണം

ഹൃദയേ നിന്നെ രക്ഷിപ്പാൻ

അംബുരുഹദളമാലയെ മുഹുരപി

ധവളനീർ തളിച്ചണിയുന്നു- (ഹാ)

സാ മത്തകാമന്റെ ശരതൽപ്പകൽപ്പമാം

പൂമെത്തയിന്മേലിദാനീം

ശ്രീമത്തമാനിന്നെപ്പുണരുവാൻ വ്രതിനിവ

നാമത്തെ ജപിച്ചിട്ടുശേതേ- (ഹാ)

ചണ്ഡനാം രാഹുവിന്റെ പല്ലുപതിച്ചിട്ടു

ചലദമൃതം ചൊരിഞ്ഞിടും

ചന്ദ്രനെപ്പോലെ കണ്ണീരിനെ വാർക്കുന്ന

വദനത്തെ വഹിക്കുന്നു വാമാ- (ഹാ)

വസ്തുതയാ മാരൻ തന്നെയാം നിന്നെയും

കസ്തൂരികൊണ്ടു മീനത്തേയും

കൈത്തലേ മാവിന്റെ പൂ കണയാക്കീട്ടും

ഭിത്തിമേലെഴുതിത്തൊഴുന്നു- (ഹാ)

തൊഴുമ്പൊളൊക്കെയുമിവളതിനെയുമിരക്കുന്നു

മഴകൊണ്ടൽവർണ്ണാ നമസ്കാരം

പിഴച്ചാലും ത്യജിക്കല്ലേ പീയുഷനിധിയു-

മെഴുന്നുവന്നെന്നെ വെണ്ണീരാക്കും (?)- (ഹാ)

ധ്യാനലയം കൊണ്ടഗ്രഭുവി ത്വാ-

മാനയിച്ചീടുന്നു നിർത്തീടുന്നു

മാനിനി വിലപിക്കുന്നു ഹസിക്കുന്നു

മനസി വിഷാദിക്കുന്നു- (ഹാ)

ശ്രീജയദേവനാം കവിയാൽ കഥിതം

ശ്രീജയദമിദം ഗേയം

രാജതി രാധാസഖിയുടെ വചനം

രാജർഷീശ്വരനാലും. (?)- (ഹാ)

[ 18 ]

ശ്ലോകം

ആവാസോ വിപിനായതേ പ്രിയസഖീമാലാപി ജാലായതേ

താപോ നിശ്വസിതേന ദാവദഹനജ്വാലാ കലാപായതേ !

സാപി തദ്വിരഹേണ ഹന്ത ! ഹരിണീരൂപായതേ ഹാ! കഥം

കന്ദർപ്പോപി യമായതേ വിരചയൻ ശാർദ്ദൂലവിക്രീഡിതം !!

പരിഭാഷ

(ആര്യാ)

വീടുകൊടുംകാടായി

വടിവോടുടനാളിമാല വലയായി

ചൂടീശനിശ്വസിതകാ-

റ്റേറ്റുവളർന്നിട്ടു കാട്ടുതീയായി

അവളും നിന്തിരുവടിയുടെ

വിരഹംകൊണ്ടിവിടെ മൃഗവധുവായി

കന്ദർപ്പൻ കടുവായുടെ

കൂട്ടു കളിച്ചിട്ടു കാലനായ് വരുമോ.