LNCrawler

പത്താം അഷ്ടപദി ഭാഷ

ഭാഷാഷ്ടപദി — ml.wikisource.org · All chapters

പത്താം അഷ്ടപദി ഭാഷ

[ 21 ]

മ ലരമ്പന്റെ മലയവായുവാനം കൊണ്ടും

സുലഭകുസുമവികാസം കലനം ചെയ്കകൊണ്ടും-രാധേ,

തവവിരഹംകൊണ്ടു കൃഷ്ണൻ വിവശനായി വലയുന്നു

ചന്ദ്രിക ചാമ്പലാക്കീടുമെന്ന് ചിത്തേ ചിന്തിച്ചിട്ടും

തന്ദ്രി കളഞ്ഞെയ്തു മാരൻ തന്നെ തൂരം കെടുത്തിട്ടും- (തവ)

വണ്ടുകളുടെ ഝംകാരംകൊണ്ടു ചെവിപൊത്തീടുന്നു

തണ്ടലരുകളുടെ തതികണ്ടിട്ടു കണ്ണടയ്ക്കുന്നു- (തവ)

നല്ല മന്ദിരം ത്യജിച്ചു കല്ലിലും മുള്ളിലും വനേ

വല്ലഭയാം നിന്റെ നാമം ചൊല്ലിക്കൊണ്ടു നടക്കുന്നു- (തവ)

ജയദേവഭണിതി ഭാഷാ ജയദയായിട്ടു തീർന്നാവൂ

നയനിധിയാം നരനാഥന്റെ നയനമായി വന്നാവുമേ- (തവ)

ശ്ലോകം

പൂർവം യത്ര സമം ത്വയാ രതിപതേരാസാദിതാസ്സിദ്ധയ-

സ്തസ്മിന്നേവ നികുഞ്ജമന്മഥമഹാതീർഥേ പുനർമ്മാധവഃ !

ധ്യായംസ്ത്വാമനിശം ജപന്നപിത വൈവാലാപമന്ത്രാവലിം

ഭൂയസ്ത്വൽ കുചകുംഭ നിർഭരപരീരംഭാമൃതം വാഞ്ഛതി !!

പരിഭാഷ

മുന്നം നിന്നൊടുകൂടിയെത്രതരമോ ക്രീഡിച്ചു തത്രൈവഹേ

കന്നൽക്കണ്ണി വസന്തവല്ലി വസതൌ മേവുന്ന ദാമോദരൻ

പിന്നത്തെക്കഥ ചൊല്ലവല്ല വിരഹംകൊണ്ടുള്ള താപം തുലോം

നിന്നെക്കാട്ടിലുമേറുമീശ്വരനഹോ കിം ഭൂയസാ രാധികേ.