LNCrawler

പതിനഞ്ചാം അഷ്ടപദി ഭാഷ

ഭാഷാഷ്ടപദി — ml.wikisource.org · All chapters

പതിനഞ്ചാം അഷ്ടപദി ഭാഷ

[ 28 ]

യ മുനാപുളിനവഞ്ചുളവനത്തുങ്കൽ

യദുപതി സുഖിപ്പിച്ച സുന്ദരി തന്റെ

കമനലലാടേ കസ്തൂരീതിലകം

കലയന്നായിട്ടംഗമലങ്കരിപ്പിക്കുന്നു

ഭഗവാനധഇകം പരിശോഭിക്കുന്നു.

ഖഗവാഹനനധുനാ (ഭഗവാൻ)

നീലമുകിലിന്റെ (മുഖം) നിറം പെറ്റുകൂട്ടുക (?)

ശീലാമമവളുടെ വാർകുഴലിങ്കൽ

കൂലങ്കഷമായമിന്നലിന്റെ നെറികോലും

കുറിപ്പൂക്കളെപ്പേർത്തു ചാർത്തുന്നു (ഭഗവാൻ)

മനസിജമഹാരാജകനകാസനമായ

മതിമുഖിയാളുടെ ജഘനത്തുങ്കൽ

കനകകാഞ്ചിയെച്ചാർത്തീട്ടതിന്റെ ഭംഗിനോക്കുന്നു

കമലനയനനവളുടെ ഭാഗ്യം ഭാഗ്യം (ഭഗവാൻ)

പാലാഴിയിൽ പള്ളികൊള്ളുന്നോൻ പ്രിയയുടെ

പാദങ്ങളാകുന്ന പല്ലവങ്ങളിലിപ്പോൾ

ചാലിച്ച ചെമ്പഞ്ഞിച്ചാറിനെ ചേർക്കുന്നു

ചാരുവാകുംവണ്ണമെത്രയും ചിത്രം (ഭഗവാൻ)

തനിക്കനുരൂപയാം തരുണിയെ നിതരാം

രമിപ്പിക്കട്ടെ കൃഷ്ണ നിവിടെ വസിപ്പാൻ

ഇനിക്കെന്തു കാര്യം സങ്കേതത്തുങ്കൽ

ഹിതമോടെഴുന്നരുളുന്നില്ലല്ലോ. (ഭഗവാൻ)

ശ്രീജയദേവകവിക്കായിക്കൊണ്ടും

ശ്രീപതിയായ കൃഷ്ണന്നായിക്കൊണ്ടും

[ 29 ]

രാജരാജേശ്വരനായിക്കൊണ്ടും

രായും പകലുമഞ്ജലി ചെയ്യുന്നേൻ (ഭഗവാൻ)

ശ്ലോകം

നായാതസ്സഖി ! നിർദ്ദയോ യദി ശഠസ്ത്വം ദുതി! കിം ദൂയസേ

സ്വച്ഛന്ദം ബഹുവല്ലഭസ്സ രമതേ കിം തമ്രതേ ദൂഷണം !

പശ്യാദ്യ പ്രിയസംഗമായ ദയിതസ്യാകൃഷ്യമാണം ഗുണൈ-

രുൽകണ്ഠാതിഭരാദിവസ്ഫുടദിദം ചേതസ്സ്വയം യാസ്യതി !

പരിഭാഷ

വന്നില്ലാളിശഠൻ പ്രിയൻ ഗതദയൻ കിം തത്രതേ ദുഷണം

വന്യാം വല്ലഭമാരസംഖ്യമവനെത്തേടുന്നു പുൽകീടുവാൻ

വന്നാലും സ വരാതകണ്ടു വിപിനേ വാണാലുമെന്മാനസം

പിന്നാലേ സഹ ചെന്നു മജ്ജതി ഹരൗ ലജ്ജാം വിനാ കിം ബ്രൂവേ.